IndiaNEWS

കേരളത്തിൽ ഒരു ഹൈ സ്പീഡ് റെയിൽ കോറിഡോറും ഉണ്ടാക്കാൻ തൽക്കാലം കേന്ദ്ര സർക്കാരിന് പ്ലാനില്ല ;ഇതാ തെളിവുകൾ 

ന്യൂഡൽഹി: അടുത്ത 30 വർഷത്തേക്ക് കേരളത്തിൽ ഒരു ഹൈ സ്പീഡ് റെയിൽ കോറിഡോറും ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിന് പ്ലാനില്ല എന്ന് മാത്രമല്ല പരിഗണിക്കുന്നതു പോലുമില്ല.
കേരളത്തിലെ നിലവിലെ ഡബിൾ ലൈനിൽ signaling അപ്ഗ്രേഡ് ചെയ്യുക എന്നത് മാത്രമാണ് കേന്ദ്രസർക്കാരിന്റെ പ്ലാനിൽ ഉള്ളത്.കേരളത്തിലെ മീഡിയയും പരിഷത്തിന്റെ ആൾക്കാരും ശ്രീധരൻമാമ്മനും ഒക്കെ ഇടയ്ക്ക് വന്ന് തള്ളിയിട്ട് പോകുന്ന “നിലവിലെ അലൈന്മെന്റിലെ മൂന്നാം ബ്രോഡ്ഗേജ് പാത” പോലും കേന്ദ്ര സർക്കാരിന്റെ സ്‌കീമിൽ ഇല്ല എന്നതാണ് വാസ്തവം.
 സിൽവർലൈൻ പോലെ കേരളം നടപ്പാക്കുന്ന പദ്ധതിക്ക് ബിജെപി കേന്ദ്രസർക്കാർ അനുമതി തരില്ല എന്ന് മാത്രമല്ല അനുമതി കൊടുക്കരുത് എന്നാണ് കേരളത്തിലെ കോൺഗ്രസിന്റെയും ആവശ്യം. പദ്ധതി തടയണം എന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സമരം നടത്തിയവർ ആണ് കേരളത്തിലെ യുഡിഎഫ് എംപിമാർ.
 ആറ് വരി ദേശീയ പാത പണി തീരുന്നതോടെ എല്ലാ പ്രശ്നങ്ങളും തീരും എന്നതിൽ ഒരു കഴമ്പുമില്ല. കഴിഞ്ഞ 20 വർഷം കൊണ്ട് കേരളത്തിലെ റോഡുകൾ ഇരട്ടി ആയപ്പോൾ വാഹനങ്ങളുടെ എണ്ണം 7 ഇരട്ടി ആയി. അടുത്ത 5 വർഷത്തിനുള്ളിൽ പുതിയ ദേശീയപാതയുടെയും കപ്പാസിറ്റിയെക്കാൾ പല ഇരട്ടി വാഹനങ്ങൾ കേരളത്തിൽ ഉണ്ടാകും.
ട്രെയിൻ പരിസ്ഥിതി വിരുദ്ധവും കാറും വിമാനവും പരിസ്ഥിതി സൗഹൃദവും ആകുന്ന പ്രത്യേക തരം ഫ്യൂഡൽ പരിസ്ഥിതിവാദത്തിന് വളരെയധികം പൊതു സ്വീകാര്യതയുള്ള, പരിസ്ഥിതി സ്നേഹികൾ കാറിൽ വന്ന് റെയിലിനെതിരെ സമരം ചെയ്യുന്ന സ്ഥലമാണ് കേരളം. വലിയ സ്കെയിലിൽ ഉള്ള, കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ഒരു മെഗാ പ്രൊജക്റ്റ് ചെയ്യാൻ ശ്രമിക്കുന്നവർ ഇവിടെ വെറുപ്പ് സമ്പാദിക്കുകയെ ഉള്ളു.
 ദീർഘദൂര യാത്രകൾ overnight വോൾവോ ബസ്സുകളിലോ മറ്റോ ഇപ്പോളത്തെക്കാൾ കുറെ കൂടെ സ്മൂത്ത് ആയി നടക്കും എന്നത് ആണ് കേരളത്തിലെ ട്രാൻസ്പോർട്ടേഷന്റെ കാര്യത്തിൽ ഇന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ ആയുഷ്കാലത്തിൽ റിയലിസ്റ്റിക് ആയി പ്രതീക്ഷിക്കാവുന്ന അപ്പർ ലിമിറ്റ്. ഹൈസ്പീഡ് ട്രെയിൻ യാത്രയൊക്കെ യൂട്യൂബിൽ വേറെ നാട്ടുകാർ വീഡിയോ ഇടുന്നത് കാണുക.
(*ഇന്ത്യൻ റയിൽവെ നാഷണൽ റെയിൽ പ്ലാൻ, പേജ് 38,39)

Back to top button
error: