KeralaNEWS

മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന്  കെ ബി ഗണേഷ്‌കുമാര്‍

പത്തനാപുരം:മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന് പത്തനാപുരം എംഎൽഎ  കെ ബി ഗണേഷ്‌കുമാര്‍.വന്ദേ ഭാരത് മോശമല്ലെന്നും കെ ബി ഗണേശ് കുമാര്‍ വ്യക്തമാക്കി.

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇടതുപക്ഷം തുടങ്ങാൻ തീരുമാനിച്ച സ്വപ്ന പദ്ധതിയായ കെ റെയില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും എതിര്‍ത്തതുകൊണ്ട് മുടങ്ങില്ല. ഇനിയും എതിര്‍പ്പുണ്ടാകുമെന്ന അവരുടെ പ്രഖ്യാപനം തങ്ങള്‍ക്ക് പ്രശ്നമേയല്ല.

Signature-ad

ജനങ്ങള്‍ക്കു കൃത്യമായ ധാരണയും ദിശാബോധവും നല്‍കി കെ റെയില്‍ നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിന്റെ വേഗത കണ്ട് ജനങ്ങള്‍ ഇപ്പോള്‍ ആവേശത്തിലാണ്. പക്ഷെ അതിന്റെ  ചാര്‍ജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമെന്നും ഗണേഷ്കുമാർ പറഞ്ഞു.

Back to top button
error: