IndiaNEWS

നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങള്‍

മുംബൈ:നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയര്‍ ടെക്നീഷ്യൻ, സൂപ്പര്‍വൈസർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.മൊത്തം117 ഒഴിവുകളാണുള്ളത്.

സൂപ്പര്‍വൈസര്‍ തസ്തികതയില്‍ 27600-95910 എന്ന നിരക്കിലാണ് ശമ്ബളം.ആര്‍ട്ടിസ്റ്റുമാര്‍ക്ക് 23910 രൂപ മുതല്‍ 85570 രൂപയും സെക്രട്ടറിയേറ്റല്‍ അസിസ്റ്റിന്റിന് 23910- 85570 രൂപയും ശമ്ബളമായി ലഭിക്കും. ജൂനിയര്‍ ടെക്നീഷ്യന്‍മാര്‍ക്ക് 18780-67390 എന്ന നിരക്കിലും ശമ്ബളം ലഭിക്കും.

 യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് cnpnashik.spmcil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ 2023 നവംബര്‍ 18 വരെ അപേക്ഷിക്കാം.

Back to top button
error: