ഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സേനയുടെ ഭാഗമായ 11,000ത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം.
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനാണ് തീരുമാനമായത്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), സശസ്ത്ര സീമ ബല്‍ (എസ്‌എസ്ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), അസം റൈഫിള്‍സ് എന്നിവയുടെ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് പൊളിക്കുക.
ഇന്ത്യയിലെ സൈനിക വിഭാഗങ്ങള്‍ക്ക് ആകെ ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ സ്വന്തമായുണ്ട്. സംസ്ഥാന പൊലീസ് സേനകളിലേയും പഴക്കം വന്ന വാഹനങ്ങള്‍ പൊളിച്ചു നീക്കും. സാങ്കേതികമായും സുരക്ഷിതമായും കൂടുതല്‍ മികവുള്ള പുതിയ വാഹനങ്ങള്‍ ഇവയ്‌ക്കു പകരം സേനാ വിഭാഗങ്ങള്‍ക്കു ലഭിക്കുമെന്നാണു സൂചന.