പത്തനംതിട്ട:വന്ദേഭാരതിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം. സ്റ്റോപ്പ് അനുവദിച്ചശേഷം ഇന്ന് രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്.
രണ്ടു മിനുട്ട് നിര്‍ത്തിയശേഷം 6.55ന് യാത്ര തിരിച്ചു. ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നൽകാൻ നൂറുകണക്കിനു പേരാണ് എത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്. ശബരിമല തീര്‍ഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കൊണ്ടാണ് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.
വി. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്താണ് ട്രെയിനിനെ ചെങ്ങന്നൂരില്‍നിന്ന് യാത്രയാക്കിയത്.