CrimeNEWS

തിരൂര്‍ സ്വാലിഹ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹാണ് കൊല്ലപ്പെട്ടത്.

അഷിഖും അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു വീടിന്റെ പിറകില്‍ സ്വാലിഹിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

മുന്‍വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് യുവാവിനെ കുത്തിക്കൊന്നതെന്ന് കരുതുന്നു.

ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പൊലീസ് അറിയിച്ചു.

 

 

Back to top button
error: