LIFEMovie

ലിയോയിൽ വിജയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര ? നായികയേക്കാള്‍ പ്രതിഫലം വില്ലനോ ? ‘ലിയോ’യിലെ ആറ് പ്രധാന താരങ്ങളുടെ പ്രതിഫലം

മിഴ് സിനിമാപ്രേമികൾ മാത്രമല്ല, കോളിവുഡ് വ്യവസായം തന്നെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഒരു വിജയ് കഥാപാത്രം വരുമോ എന്ന പ്രേക്ഷപ്രതീക്ഷയിൽ ഊന്നിയാണ് ചിത്രത്തിൻറെ യുഎസ്പി രൂപപ്പെട്ടത്. ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിൻറെ തെളിവായിരുന്നു ലഭിച്ച അഡ്വാൻസ് ബുക്കിംഗ്. കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രം റിലീസ് ദിന ആഗോള ഗ്രോസിലും ചരിത്രമാണ് സൃഷ്ടിച്ചത്.

ലഭ്യമായ കണക്കുകൾ അനുസരിച്ച് ആദ്യദിനം ചിത്രത്തിൻറെ ആകെ നേട്ടം 140 കോടിയാണ്. കോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ ഒന്നാം നമ്പർ ഓപണിംഗ് ആണ് ഇത്. എന്നാൽ ബിഗ് ബജറ്റിൽ ഒരുങ്ങിയ, അതുപോലെതന്നെ പ്രീ റിലീസ് ബിസിനസ് ലഭിച്ച, ഓപണിംഗിൽ റെക്കോർഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാവും? അതിൻറെ കണക്കുകളാണ് ചുവടെ.

Signature-ad

നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ നൽകുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ തൃഷയാണ്. 7 കോടിയാണ് തൃഷയ്ക്ക് ലഭിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷൻ സ്ക്രീനിൽ എത്തുന്നത് എന്നതും ലിയോ പ്രേക്ഷകരിൽ സൃഷ്ടിച്ച കൌതുകമായിരുന്നു. ഹരോൾഡ് ദാസിനെ അവതരിപ്പിച്ച അർജുന് ലഭിക്കുന്നത് 2 കോടിയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദിന് 50 ലക്ഷവും.

Back to top button
error: