FeatureNEWS

“നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും”; അറിയാം  കോമ്പൈ നായ്ക്കളുടെ വിശേഷങ്ങൾ

“നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും”
നമ്മുടെ സ്വന്തം നായ ഇനമാണ്.
തമിഴ്നാടാണ് ജന്മദേശം.
തേനി ജില്ലയിൽ കോമ്പൈ എന്ന സ്ഥലത്ത് ഉത്ഭവിച്ചതാണെന്ന് പറയപ്പെടുന്നു.അതുകൊണ്ടാണ് ഈ‌ പേര്.
വേട്ട നായയാണ്.
വീടു കാവലിന് ബെസ്റ്റ്.
ഇടത്തരം വലിപ്പം.
 ഏതാണ്ട് 30 കിലോ.
ബലിഷ്ടമായ ശരീരം.
കറുത്ത കൺതടം.
ഇളം ചുവപ്പ് നിറം.
കറുത്ത മാസ്ക് വച്ച മുഖം.
അറ്റം വളഞ്ഞ ചെവികൾ.
അരിവാളു പോലത്തെ വാല്.
ആരെയും കുസാത്ത പ്രകൃതം.
വീട്ടുകാരോടും വീട്ടിലെ കുഞ്ഞുങ്ങളോട് ഒക്കെ ഇഷ്ടമാണ്.
പരിശീലനം  ശ്രമകരമാണ്.
അപരിചിതരും ,മറ്റു മൃഗങ്ങളും പ്രത്യേകിച്ച് കാട്ടുപന്നി തുടങ്ങിയ സൂക്ഷിക്കണം. കടിച്ചു കീറും.
ചെങ്കോട്ട, രാജപാളയം, ചിപ്പിപ്പാറ, കന്നി ,കോമ്പൈ.. തമിഴ്നാടിന്റെ യശ്ശസ്സ് ഉയർത്തിയ നായ്ക്കളുടെ എണ്ണം ഇവിടെ തീരുന്നില്ല…
നല്ല ഇണക്കവും സ്നേഹവും വീടിനും മറ്റുള്ള വളർത്തുമൃഗങ്ങൾക്ക് കാവലും യജമാനനോടും കുടുംബത്തോടുമുള്ള കരുതലുമാണ് നായ്ക്കളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നാം ഏതിനം നായെ വളര്‍ത്തിയാലും അതെല്ലാം വീട്ടുകാവലിനു മാത്രമുള്ളവയായിരുന്നു. എന്നാല്‍ കേരളത്തില്‍ കെന്നല്‍ ക്ലബുകളും (Kennel club) ശ്വാനപ്രദര്‍ശനവും (Dog show) സജീവമായതോടെ നമ്മുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടായി. അപൂര്‍വ്വ ജനുസ്സുകളെ (Rare Genus) സ്വന്തമാക്കുവാനും അവയെ സ്‌നേഹത്തോടെ ശാസ്‌ത്രീയമായി വളര്‍ത്തുവാനും നാം ശീലിച്ചുകഴിഞ്ഞു.തന്നെയുമല്ല ഇന്നിതൊരു വരുമാനമാർഗ്ഗവുമാണ്.
ലോകത്തിലാകമാനം വിവിധയിനത്തിൽപ്പെട്ട എണ്ണൂറിലധികം നായകൾ ഇന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്,പൊമേറിയൻ,റോട്ട്‌വീലര്‍ ഡാഷ്, ഇന്ത്യന്‍ സ്പിറ്റ്‌സ്,ഡോബര്‍മാന്‍,ഡാൽമേഷ്യൻ,ബോക്സർ,ബെൽജിയൻ മാലിനോസ്, ബൾസ്മാസ്റ്റിഫ്,കന്നി കോർസോ,കൊമോൻഡോർ.. തുടങ്ങി വിത്യസ്ത ജനുസ്സിൽ പെട്ട നായ്ക്കളുടെ കണക്കെടുത്താൽ അവയുടെ അക്കങ്ങളുടെ പെരുക്കങ്ങളിൽ നമ്മൾ തന്നെ ഞെട്ടിപ്പോകും.
നായ്ക്കൾ പ്രധാനമായും മൂന്ന് വിഭാഗമാണ് ‘.
ടോയ് ടൈപ്പ് -അഥവാ കളിക്കൂട്ടുകാർ പഗ് ,പോമറേനിയൻ മുതലായ ചെറുനായ്ക്കൾ..
വർക്കിംഗ് ലൈൻ – സ്നിഫിംഗ്, ട്രാക്കിംഗ് തുടങ്ങിയ ജോലിക്കു പയോഗിക്കുന്ന ലാബ് ,മലിനോയിസ് തുടങ്ങിയവ.
 മൂന്നാമത്തെ വിഭാഗം ഗാർഡ് ഡോഗ്സ് – കാവലിന് ഉപയോഗിക്കുന്ന റോട്ട്, ഡോബർമാൻ തുടങ്ങിയവ.
വിദേശ ജനുസ്സുകളെ കൂടാതെ നമുക്ക് സ്വന്തമായി ഒട്ടനവധി നാട്ടു നായ്ക്കളു ണ്ടെങ്കിലും രാജപാളയം, ചിപ്പിപ്പാറ, കന്നി ,കോമ്പൈ… തുടങ്ങിയവയാണ് ഇന്ത്യയിലെ ഇന്നത്തെ താരങ്ങൾ.എല്ലാം തമിഴ്‌നാട്ടിൽ നിന്നുള്ളവ.പണ്ട് ശെങ്കോട്ട നായ്ക്കൾ എന്നൊരിനം ഉണ്ടായിരുന്നെങ്കിലും ഇന്ന് കാണാനില്ല.വംശം തന്നെ അന്യം നിന്ന് പോയിരിക്കുന്നു.പണ്ടുകാലത്ത് വേട്ടയ്ക്കും മറ്റും ഉപയോഗിച്ചിരുന്നത് ഈ ഇനത്തിനെ യായിരുന്നു.പുലികളെയും കടുവകളെയും വരെ ഇത് തുരത്തിയിരുന്നതായി പറയപ്പെടുന്നു.എന്നാൽ ഇന്നുള്ളതിൽ ഈ ഇനത്തിനോട് കിടപിടിക്കുന്ന ഒരേയൊരിനം കോമ്പൈ മാത്രമാണ്.
*കോമ്പൈ നായ്ക്കൾ*
ലോകത്തിലെ നായ്കളുടെ ചരിത്രത്തിൽ  വിവിധ ആവശൃങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിത്യസ്ത ജനുസ്സുകളെ കാണാം.സിംഹങ്ങളെ വേട്ടയാടുന്ന കൊക്കേഷൃന്‍ ഷേപ്പേർഡ്  മുതല്‍ കൊടും ഭീകരവാദിയെ ഒളിത്താവളത്തില്‍ കണ്ടെത്തിയ ബല്‍ജിയം മെലനോസിസ് വരെ ഇതില്‍പെടും.പക്ഷെ ഇന്‍ഡൃന്‍ ചരിത്രത്തിൽ യുദ്ധവീരന്‍മാരായി അറിയപ്പെടുന്നവരാണ് കോമ്പൈ നായ്ക്കൾ. (കോമ്പായി എന്നും പറയപ്പെടുന്നു) .തേനിക്ക് അടുത്തുള്ള കോമ്പായി ഗ്രാമമാണ് ഇതിന്റെ ജൻമസ്ഥലം.അതിനാലാണ് ആ പേര് വന്നതും.പണ്ട് വേട്ടയ്ക്കും സുരക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ചെങ്കോട്ട നായ്ക്കളുടെ പിൻമുറക്കാരാണിവർ.
 ശൗര്യവും മറ്റു നായ്ക്കളേക്കാൾ കൂടുതൽ വേഗതയും ഈ നായ്ക്കളുടെ മാത്രം പ്രത്യേകതകളാണ്.നാല് കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും എന്ന ഒരു നാട്ടു ചൊല്ല് ഇന്നും തമിഴ്‌നാട്ടിലുണ്ട്. വനത്തിനോട് അടുത്ത് താമസിക്കുന്നവർക്ക് കോമ്പൈ ആണ് എന്നും നല്ലത്. പ്രത്യേകിച്ച് കാട്ടുപന്നിയും കാട്ടാനയുമൊക്കെ കൃഷി നശിപ്പിക്കുന്നവർക്ക്.
കോമ്പൈ നായ്ക്കൾ നമ്മുടെ നാട്ടിൽ വിരളമാണെങ്കിലും അറിഞ്ഞും കേട്ടും ഇന്ന് ധാരാളം ആളുകൾ ഈ ബ്രീഡിനെ വളർത്താൻ തയ്യാറയി മുന്നോട്ടു വരുന്നുണ്ട്.അതിനാൽ മിക്ക കെന്നലുകളിലും ഇന്ന് കോമ്പൈ പപ്പികളെ ലഭിക്കും.പക്ഷെ ചതി പറ്റാതിരിക്കാൻ സൂക്ഷിക്കണമെന്ന് മാത്രം!

Back to top button
error: