KeralaNEWS

വടശേരിക്കരയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: വടശേരിക്കര തലച്ചിറയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആറന്മുള സത്രക്കടവിന് സമീപം പമ്പാനദിയിലാണ് രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒക്ടോബര്‍ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. ഇടത്തറയില്‍ സാധനം വാങ്ങാൻ ഓട്ടോ നിര്‍ത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നുമായിരുന്നു പ്രദീപ് പൊലീസിന് നൽകിയ മൊഴി.

Signature-ad

ഇടത്തറക്കടുത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ സംഗീത് ഇടയ്ക്ക് പങ്കുവച്ചിരുന്നെന്നും പ്രദീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: