NEWSWorld

സിനിമയിൽ നിന്ന് പ്രചോദനം; ഉത്തരകൊറിയൻ ജനറലിനെ കിം ജോങ് ഉൻ കൊന്നതിങ്ങനെ

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ മിലിട്ടറി ജനറലിനെ ഭരണാധികാരിയായ കിം ജോങ് ഉന്‍ കൊന്നത്  പിരാന നിറച്ച മത്സ്യ ടാങ്കില്‍ എറിഞ്ഞായിരുന്നെന്ന് റിപ്പോർട്ട്.

കിംമിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതാണ് അസാധാരണമായ ഈ വധശിക്ഷയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

റിയോങ്‌സോങ്ങിലെ കിംമിന്റെ വസതിയിലാണ് ഈ ഭീമന്‍ മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്ബ് ഉത്തര കൊറിയന്‍ ജനറലിന്റെ കൈകളും ശരീരവും കത്തി ഉപയോഗിച്ച്‌ മുറിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Signature-ad

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക പിരാനകളാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. 1977ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ദ സ്‌പൈ ഹു ലവ്ഡ് മി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിം കോലപാതകങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 16 ജനറല്‍മാരെയെങ്കിലും അദ്ദേഹം വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കിംമിന്റെ സൈനിക മേധാവിയും ഉത്തരകൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് സിഇഒയും സമാനമായ രീതിയില്‍ വധിക്കപ്പെട്ടിരുന്നു.

Back to top button
error: