KeralaNEWS

മറ്റൊരാളുമായി അവിഹിതബന്ധം; ഭാര്യയെ ചിരവ് കൊണ്ട് അടിച്ചു കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ശാസ്താംകോട്ട രാജഗിരി അനിത നിവാസില്‍ ആഷ്ലി സോളമനെയാണു ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ ആഷ്ലി ഭാര്യ അനിതയെ ചിരവ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 ഒക്ടോബറിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: