CareersTRENDING

കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെ; സര്‍വകലാശാല വാർത്തകൾ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല 2023 അധ്യയന വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. വെബ് സൈറ്റ് admission.uoc.ac.in. ഫീസ് – ജനറൽ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ. രണ്ട് ഘട്ടങ്ങളായാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ ക്യാപ് ഐ.ഡിയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ ‘ Register ‘എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകേണ്ടതാണ്.

രണ്ടാം ഘട്ടത്തിൽ, മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പി.എച്ച്.ഡി. റഗുലേഷൻ, ഒഴിവുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ admission.uoc.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2407017.

Signature-ad

പരീക്ഷ

ബി.വോക്. മൾട്ടി മീഡിയ ഒന്നാം സെമസ്റ്റർ നവംബർ 2022, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 16-ന് തുടങ്ങും.

പരീക്ഷാഫലം

വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ് സി. നാനോ ടെക്‌നോളജി നവംബർ 2022 റഗുലർ, രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2023 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബി.എ./ബി.എ. അഫ്‌സൽ ഉൽ ഉലമ ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യൂ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) റാങ്ക് ലിസ്റ്റ്

2023-24 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാല സെന്ററുകൾ, കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് എന്നിവയിലേക്കുള്ള 4 വർഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് 16-ന് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾ 18-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് ഹൗസിൽ അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ അസൽ, കമ്മ്യൂണിറ്റി, നോൺക്രിമിലെയർ, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഇമെയിൽ – [email protected] ഫോൺ: 0494 2407017, 7016, 2407547

Back to top button
error: