കെയ്റോ:ഹമാസിന്റെ ഭീകരാക്രമണത്തിന് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന പ്രത്യാക്രമണം സ്വയംപ്രതിരോധത്തിനും അപ്പുറമാണെന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ല്‍ ഫത്താ അല്‍ സിസി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.ഇസ്രയേലിന്റെ നടപടികള്‍ കൂട്ടായ ശിക്ഷ മേടിച്ചുവരുത്തുമെന്ന മുന്നറിയിപ്പും അല്‍ സിസി നല്കി.
ഗാസയിലെ പലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതതിയെ എതിര്‍ക്കുമെന്നും പലസ്തീനികള്‍ അവരുടെ സ്ഥലത്തു തന്നെ താമസിക്കണമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. പലസ്തീനികള്‍ക്കു സഹായം എത്തിക്കാനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.