KeralaNEWS

അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു: പിണറായി വിജയൻ

തിരുവനന്തപുരം:അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു സ്വീകരിച്ചു.

നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള എട്ടു കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറ മുറത്തേക്ക് വരും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

വാട്ടര്‍ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു.കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: