KeralaNEWS

ആശുപത്രിയില്‍ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റില്‍ 

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റില്‍.ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാ (62)ണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു പെണ്‍കുട്ടിയുടെ മാതാവ്. ഇവര്‍ക്ക് സഹായത്തിനായി എത്തിയ പെണ്‍കുട്ടിയെ ഇയാൾ ആശുപത്രിയില്‍വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: