IndiaNEWS

ഫൈനലിൽ ഇന്ത്യയെ കിട്ടണം: പാക്കിസ്ഥാൻ ഡയറക്ടർ 

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ തങ്ങൾക്ക് ഇന്ത്യയെ കിട്ടണമെന്ന് പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തർ.കഴിഞ്ഞ ദിവസം ഇന്ത്യയുമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഡയറക്ടറുടെ വെല്ലുവിളി.

ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കാന്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയവർ ശ്രീറാം വിളിച്ചതിനെയും മിക്കി വിമര്‍ശിച്ചു. ഒരു ഐസിസി മത്സരത്തിലും ഇങ്ങനെ സംഭവിക്കില്ല. ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു പരമ്ബര മത്സരത്തിന്റെ നിലവാരമാണ് ഇതിനുണ്ടായിരുന്നതെന്ന് പാക് ഡയറക്ടര്‍ പറഞ്ഞു.
ഫൈനലില്‍ തങ്ങള്‍ക്ക് ഭാരതത്തെ കിട്ടണമെന്നും അപ്പോൾ കാട്ടിത്തരാമെന്നും  മിക്കി വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: