ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്ന് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തിൽ ഉള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്.
മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഇടതൂർന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു.
കുല്ലേം റൂട്ട്-കുല്ലേം റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടമുള്ളത്. കാസിൽ റോക്ക് വെച്ചുനോക്കുമ്പോൾ കുറവ് സഞ്ചാരികൾ മാത്രമാണ് ഈ പാത തിരഞ്ഞെടുക്കാറ്. എന്നാൽ ദൂത് സാഗറിന് സമീപത്തൂടെ തീവണ്ടി കടുന്നുപോകുന്ന ചിത്രം എടുക്കാൻ ഈ റൂട്ടിലൂടെ പോകണം. അഞ്ച് മണിക്കൂറാണ് ഈ ട്രെക്കിന്റെ ദൈർഘ്യം.