തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠന കോഴ്സിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് രേഖകള്‍ സഹിതം തിരുവനന്തപരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാവുന്നതാണ്.
പത്രം, ടെലിവിഷൻ, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും.
പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നല്‍കുന്നതാണ്. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182.