തൃശൂര്‍: പൊലീസുകാരനെ സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എഴേകാലോടെ സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ. ഏറെ നാളായി വീട്ടിലേക്ക് പോയിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.