ആലപ്പുഴ: നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ തൂങ്ങിമരിച്ചതായി പൊലീസ്. മാന്നാര്‍ കുട്ടംപേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാറാണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് മിഥുൻ കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാകാം സംഭവം നടന്നതെന്നാണ് അനുമാനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ്.
മരണകാരണം വ്യക്തമായിട്ടില്ല. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.