IndiaNEWS

ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാനെത്തി അമിത് ഷാ

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താൻ ഏകദിന ലോകകപ്പ് മത്സരം കാണാനെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയപ്പോള്‍ അദ്ദേഹവും ആവേശം മറച്ചുവച്ചില്ല.

മത്സരം ആരംഭിച്ച്‌ ഏതാനും നിമിഷങ്ങള്‍ക്കകമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. വലിയ കരഘോഷത്തിന് നടുവിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വരവ്. കൊച്ചുമക്കള്‍ക്കൊപ്പം മത്സരം വീക്ഷിച്ച അമിത് ഷാ മത്സരത്തിന്റെ ആദ്യാവസാനം ആവേശഭരിതനായിരുന്നു.

Signature-ad

മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് വമ്ബൻ വിജയമാണ് ഇന്ത്യ നേടിയത്. ത്രിവര്‍ണ പതാകയുമായി വന്ദേ മാതരം മുഴക്കിയും താരങ്ങളുടെ പേരെടുത്ത് ആര്‍പ്പുവിളിച്ചുമായിരുന്നു ഇന്ത്യൻ ടീമിന് കാണികള്‍ പ്രോത്സാഹനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: