KeralaNEWS

മിഠായി വിതരണം ചെയ്യണം, പടക്കം പൊട്ടിക്കണം, പൂ വിതറണം; വിഴിഞ്ഞം ആഘോഷമാക്കണമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമ്പോള്‍ കേരളീയരെല്ലാം ആ സന്തോഷത്തില്‍ പങ്കാളികളാകണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളത്തിന്റെ വടക്കന്‍ ഭാഗത്തുള്ളവര്‍ക്ക് ഈ ഉദ്ഘാടന പരിപാടി നേരില്‍ കാണാന്‍ സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് ആ പരിപാടിക്ക് വിജയം ആശംസിക്കണം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കണം. മിഠായി വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പുഷ്പങ്ങള്‍ വിതറിയും ആഘോഷമാക്കണമെന്ന് ജയരാജന്‍ പറഞ്ഞു

അതിവേഗത്തില്‍ കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിത്. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, ജലഗതാഗതം ഇതെല്ലാം പൂര്‍ത്തികരിക്കപ്പെടുകയാണ്. ഫലപ്രദമായ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്‌കരിക്കുന്നതിലൂടെ നമ്മുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ശക്തിപ്പെടും. വിഴിഞ്ഞം പദ്ധതി വരുന്നതിലൂടെ കാര്‍ഷിക മേഖലയ്ക്ക് വലിയ വളര്‍ച്ചയുണ്ടാകും. കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയും. ഇതോടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

Signature-ad

രാഷ്ട്രീയ രംഗത്തും തെരഞ്ഞെടുപ്പിലും മത്സരങ്ങളാവാം. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു.

 

 

Back to top button
error: