ആലുവ കാഞ്ഞൂരിൽ അമ്മയെയും മക്കളെയും അതിഥിത്തൊഴിലാളി കുത്തിപ്പരുക്കേല്‍പ്പിച്ചു. പെ രുമായന് വീട്ടില്‍ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അകത്തു കയറി സ്‌ക്രൂഡ്രൈവറിന് കുത്തുകയായിരുന്നു.സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജുവലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പരുക്കേറ്റവരുടെ വീടിനു സമീപത്താണ് പ്രതി താമസിക്കുന്നത്. അക്രമ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും, വീട്ടുകാരുമായി വാക്ക് തര്‍ക്കത്തിലായതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
പരുക്കേറ്റ അമ്മയെയും മക്കളെയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.