KeralaNEWS

ബോധരഹിതയായി കുളത്തിലേക്ക് വീണ യുവതിയെ രക്ഷിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി

പരവൂര്‍: ബോധരഹിതയായി കുളത്തിലേക്ക് വീണ യുവതിയ്ക്ക് രക്ഷയായത് പത്താംക്ലാസുകാരന്റെ ധീരത. നെടുങ്ങോലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ അക്ഷയ്ചന്ദ്രനാണ് 21വയസ്സുകാരിക്ക് തുണയായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയ്ക്ക് പാറയില്‍ക്കാവ് കുളത്തിലേക്ക് യുവതി ബോധരഹിതയായി വീഴുകയായിരുന്നു.യുവതി കുളത്തിൽ മുങ്ങിത്താഴുന്നതുകണ്ട അക്ഷയ് കുളത്തിലേക്ക് ചാടി യുവതിയെ കരയിലേക്കു വലിച്ചുകയറ്റി. തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി.പിന്നീട് പരിസരവാസികളുടെ നേതൃത്വത്തില്‍ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിനു സമീപം ശിവപുരിയില്‍ സന്തോഷ്‌കുമാറിന്റെയും മഞ്ജു സന്തോഷിന്റെയും മകനാണ് അക്ഷയ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: