KeralaNEWS

മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് മറഞ്ഞതുകൊണ്ട് സ്‌കൂളിലെ മരക്കൊമ്പ് വെട്ടിയെന്ന് ആക്ഷേപം; പ്രധാനാധ്യാപകന്റെ പരാതിയില്‍ കേസ്

കണ്ണൂര്‍: താവക്കരയില്‍ സ്‌കൂള്‍ വളപ്പിലെ മരച്ചില്ലകള്‍ വെട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്‌കൂളില്‍ അതിക്രമിച്ചുകയറിയെന്ന പ്രധാന അധ്യാപകന്റെ പരാതിയിലാണ് കേസ്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.സര്‍ക്കാര്‍ പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ടാണ് മരക്കൊമ്പ് വെട്ടിയതെന്നാണ് ആരോപണം.

കണ്ണൂര്‍ താവക്കര ജിയുപി സ്‌കൂളിലെ തണല്‍ മരത്തിന്റെ ചില്ലകളാണ് ശനിയാഴ്ച മുറിച്ചത്. കോംമ്പൗണ്ടില്‍ അതിക്രമിച്ചുകയറിയ മൂന്നുപേരാണ് പിന്നിലെന്ന് പ്രധാനാധ്യാപകന്റെ പരാതിയില്‍ പറയുന്നു. അവധിയായതിനാല്‍ സ്‌കൂളില്‍ ആരുമുണ്ടായിരുന്നില്ല.

Signature-ad

കണ്ണൂര്‍ പൊലീസ് ക്ലബ് ജംക്ഷനില്‍ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡ്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചിലര്‍ ബോര്‍ഡ് മറയുന്നതിനാല്‍ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് പുതിയതാണ്. മരം നേരത്തെയുണ്ട്. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി.

 

 

Back to top button
error: