CrimeNEWS

ഹെൽമെറ്റ് ഒര് ആർഭാടമായി തോന്നിയ, ബുള്ളറ്റ് യാത്രക്കാരനായ ഈ ‘യുവാവി’ന് കിട്ടിയത് എട്ടി​ന്റെ പണി! ഹെൽമറ്റ് പിഴക്കായി വണ്ടി നമ്പർ തപ്പിയപ്പോൾ തെളിഞ്ഞത് മോഷണം

കാസർകോട്: റോഡ് ക്യാമറയിൽ ഹെൽമറ്റ് ഇല്ലാതെ കുടുങ്ങിയ ബുള്ളറ്റ് യാത്രക്കാരന് കിട്ടിയത് മുട്ടൻ പണി. ഹെൽമറ്റ് പിഴക്കായി വണ്ടി നമ്പർ തപ്പിയപ്പോൾ തെളിഞ്ഞത് മോഷണം. ബുളളറ്റ് മോഷ്ടിച്ച് ഹെൽമറ്റില്ലാതെ ഓടിച്ചുപോയ പ്രതിയാണ് റോഡ് ക്യാമറയിൽ കുടുങ്ങിയത്. മുഖം വ്യക്തമായി തെളിഞ്ഞതോടെ കാസർകോട് സ്വദേശി ലബീഷിനെ പൊലീസ് പിടികൂടുകയായിരുന്നു.

കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കടന്നത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു മോഷണം. ഹെൽമറ്റില്ലാതിരുന്ന ലബീഷിന്റെ മുഖം തലശ്ശേരി കൊടുവളളിയിലെ റോഡ് ക്യാമറയിൽ പതിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ കോഴിക്കോട് നടക്കാവ് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.

Back to top button
error: