പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന രംഗത്ത് കെഎസ്‌ആര്‍ടിസിയുടെ കുത്തക തകരും.ഇത്തവണത്തെ മണ്ഡലകാലത്ത് കെഎസ്‌ആര്‍ടിസിയ്‌ക്കൊപ്പം ആദ്യമായി സ്വകാര്യ ബസുകളും പമ്ബയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സ്വതന്ത്രമായി ഓടാൻ അനുമതി നല്‍കി കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടെയും ബസുകള്‍ ഓടിക്കാമെന്നും സംസ്ഥാനത്ത് പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമില്ലെന്നുമുള്ളതാണ് നിയമത്തിന്റെ പ്രത്യേകത.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിക്കുകയാണെങ്കില്‍ എവിടെയും സര്‍വീസ് നടത്താൻ സ്വകാര്യ ബസുകള്‍ക്ക് സാധിക്കുമെന്നിരിക്കെ കടക്കെണിയില്‍ മുങ്ങിത്താഴുന്ന കേരള റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന് വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന ‘ശബരിമല’ ലാഭക്കച്ചവടം ഇല്ലാതാകാനാണ് സാധ്യത.