ബംഗളൂരു: കണ്ണിങ്ഹാം റോഡില്‍ പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ മോഷണംപോയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കാണാതായത്.
ബംഗളൂരു കോര്‍പ്പറേഷന്‍ നിയോഗിച്ച സ്വകാര്യകമ്പനി ഓഗസ്റ്റ് 21-നാണ് കണ്ണിങ്ഹാം റോഡില്‍ സ്റ്റീലുപയോഗിച്ചുള്ള ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. ഒരാഴ്ചയ്ക്കുശേഷം കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഷെല്‍ട്ടര്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഷെല്‍ട്ടര്‍ മാറ്റിയിട്ടില്ലെന്നറിയിച്ചു. ഇതേത്തുടര്‍ന്ന് ഹൈ ഗ്രൗണ്ട് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. മോഷണക്കേസ് രജിസ്റ്റര്‍ചെയ്തു.