ശ്രീനഗർ:ജമ്മു കശ്മീരില്‍ രജൗരി ജില്ലയിലെ സൈനിക ക്യാംപില്‍ മേജര്‍ സഹസൈനികര്ക്കുനേരെ വെടിയുതിര്‍ത്തു.ആക്രമണത്തില്‍ ആറു സൈനികര്‍ക്ക് പരിക്കേറ്റു.
ഇന്നലെ താനാമണ്ടിയിലെ നീലി പോസ്റ്റിനു സമീപം നടന്ന ഷൂട്ടിങ് പരിശീലനത്തിനിടെയാണ് ഒരു പ്രകോപനവുമില്ലാതെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സഹസൈനികര്ക്കുനേരെ വെടിവച്ചതെന്നു പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
വെടിയുതിര്‍ത്ത ശേഷം മേജര്‍ ആയുധപ്പുരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണു വിവരം. ആക്രമണത്തില്‍നിന്നു പിന്തിരിയാന് പ്രേരിപ്പിച്ച സൈനികര്ക്കുനേരെയാണു ഗ്രനേഡ് എറിഞ്ഞതെന്നാണു റിപ്പോര്‍ട്ട്.