KeralaNEWS

പന്നിയങ്കര പന്തലാംപാടത്ത് വളര്‍ത്തുമൃഗങ്ങളെ കടിച്ച നായക്ക് പേവിഷബാധ; ജനങ്ങൾ പരിഭ്രാന്തിയിൽ

പാലക്കാട്: പന്നിയങ്കര പന്തലാംപാടത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ച്‌ പരിക്കേല്പിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകള്‍ക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികള്‍ എന്നിവയ്ക്കുമാണ് കടിയേറ്റത്. വിദ്യാര്‍ത്ഥിയായ കിരണ്‍ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങള്‍ കടിച്ചു പറിച്ചു.

Signature-ad

ഈ തെരുവ് നായയെ പിന്നീട്  സമീപത്തെ പറമ്പിൽ  ചത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായിരിക്കുകയാണ്.

കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ക്ക് കണ്ണമ്ബ്ര മൃഗാശുപതി ഡോക്ടര്‍ എത്തി പരിശോധന നടത്തി വാക്സിനുകള്‍ നല്‍കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: