KeralaNEWS

ഇടുക്കിയിൽ പടുതാക്കുളത്തില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ഇടുക്കി:നെടുങ്കണ്ടത്ത് പടുതാക്കുളത്തില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.പാമ്ബാടുംപാറ വട്ടപ്പാറയിലാണ് സംഭവംം.

നാളുകളായി മേഖലയില്‍ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വട്ടപ്പാറ പനച്ചിക്കല്‍ ബാബുവിന്‍റെ കൃഷിയിടത്തിലെ പടുതാക്കുളത്തില്‍ പന്നി അകപ്പെടുകയായിരുന്നു. തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതിയുള്ള പ്രദേശവാസിയായ തകിടിപ്പുറം ബിനോയി വനംവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നിര്‍ദേശപ്രകാരം പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.

Signature-ad

പടുതാക്കുളത്തില്‍നിന്ന്  പുറത്തെടുത്ത ഇതിനെ പിന്നീട് കുഴിച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: