KeralaNEWS

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി  കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാല്‍ 

ന്യൂഡൽഹി:കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി  കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മന്ത്രി എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനൻ്റ് കേണല്‍ പദവി നേടിയ മോഹൻ ലാല്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവ് കൂടിയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Signature-ad

മോഹൻലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്ബുരാന്റെ’ ഷൂട്ടിങ്ങ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമാണ് നടക്കുന്നത്.ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും അടക്കമുള്ള സംഘം ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇന്നായിരുന്നു ചിത്രത്തിന്റെ പൂജ.ഇതിനിടിയിലാണ് മോഹൻലാൽ മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: