IndiaNEWS

ആളില്ല; തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര വീണ്ടും മാറ്റിവച്ചു

ചെന്നൈ:തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര മാറ്റിവച്ചു.ഇത് രണ്ടാം തവണയാണ് ബിജെപിയുടെ പദയാത്ര മാറ്റുന്നത്.

അണ്ണാ ഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിച്ചതോടെ തമിഴ്‌നാട്ടിൽ ആകെ പരുങ്ങലിലാണ് ബിജെപി.ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടു തവണ പദയാത്രയും മാറ്റിവച്ചത്.

Signature-ad

നേരത്തെ ദില്ലിയില്‍ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ അണ്ണമലൈ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് ശേഷം ചെന്നൈയില്‍ തിരികെയെത്തിയ അണ്ണാമലൈ പദയാത്ര മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു.

അതേസമയം അണ്ണാമലൈയ്ക്ക് നല്ല സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: