നദികള്‍ തുറന്നുവിടുമ്ബോള്‍ സ്ഥലത്തുള്ള പട്ടാള ക്യാമ്ബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണമായിരുന്നെന്നും സിക്കിമില്‍ സൈനികരെ കാണാതായ സംഭവത്തില്‍ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും മേജര്‍ രവി പറഞ്ഞു.
സിക്കിമിലെ നദികളുടെ സൈഡില്‍ കൂടുതലും പട്ടാള ക്യാമ്ബുകളാണ്. സ്ഥലത്ത് എന്ത് ഉണ്ടായാലും സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നദികള്‍ തുറന്നുവിടുമ്ബോള്‍ സ്ഥലത്തുള്ള പട്ടാള ക്യാമ്ബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.
ശത്രുവിനോട് പോരാടിയിട്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരാണ് സൈനികര്‍. ഇതിലൂടെ പട്ടാളക്കാരും അവരുടെ കുടുംബവുമാണ് അനാഥരാവുന്നത്.സൈനികരുടെ ജീവനെ ഇത്ര ലാഘവത്തോടെയാണോ കാണേണ്ടത്- മേജർ രവി ചോദിച്ചു.
വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായതിനെത്തുടര്‍ന്നാണ് തീസ്ത നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്.ഇതോടെ യാതൊരു മുന്നറിയിപ്പും കൂടാതെ ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കി വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഉൾപ്പെടെ ഒലിച്ചുപോകുകയായിരുന്നു.
അതേസമയം കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാമ്ബുകളേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.