”ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീക്കൊപ്പമാണ് ജീവിക്കുന്നത് എന്ന് അറിഞ്ഞത് എട്ടാം വിവാഹ വാര്‍ഷികത്തില്‍; എന്റെ ജീവിതം രക്ഷിച്ചത് ഭാവ്ന”
ബിഗ്ഗ് ബോസ് തമിഴ് സീണ് 4 ന് ശേഷമാണ് സംയുക്ത ഷണ്മുഖാനന്ദം എന്ന നടിയെ ആളുകള്‍ കൂടുതല്‍ അടുത്തറിഞ്ഞത്. അങ്ങനെ ഒരു റിയാലിറ്റി ഷോയിലൂടെ എനിക്ക് ജീവിതം ഉണ്ടാക്കി തന്നത് വിജെയും ഗായികയുമൊക്കെയായ ഭാവ്ന ബാലകൃഷ്ണന് ആണെന്ന് സംയുക്ത പറയുന്നു. ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴയെ കുറിച്ച് നടി തുറന്നു പറഞ്ഞത്.
തുഗ്ലക്ക് ദര്‍ബാര്‍, ഓള് തുടങ്ങിയ സിനിമകളിലൂടെയാണ് സംയുക്ത കരിയര്‍ ആരംഭിച്ചത്. ആ സമയത്താണ് ബിസിനസ്സുകാരനായ കാര്‍ത്തിക് ശങ്കറുമായി പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. റയാന് എന്ന മകനും ഇവര്‍ക്കുണ്ട്. ദുബായിലാണ് കാര്‍ത്തിക്കിന്റെ ബിസിനസ്. അവിടെയാണ് അയാള്‍ ജോലി ചെയ്യുന്നത്. സംയുക്ത ചെന്നൈയിലും.
കോവിഡ് കാലത്താണ് ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി ദുബായില്‍ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പമാണ് താമസിയ്ക്കുന്നത് എന്ന് സംയുക്ത അറിഞ്ഞത്രെ. മാനസികമായി തകര്‍ന്നുപോയി എന്നാണ് നടി പറഞ്ഞത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എങ്ങോട്ടും പോകാനും, ഒന്നും ചെയ്യാനും സംയുക്തയ്ക്ക് അപ്പോള്‍ സാധിച്ചില്ല. കുഞ്ഞിനെയും വച്ച് എങ്ങനെ ജീവിക്കണം എന്നറിയാത്ത ധര്‍മ സങ്കടത്തിലായിരുന്നു താനെന്ന് സംയുക്ത പറയുന്നു.
ഞാന്‍ താമസിച്ചിരുന്ന അതേ അപ്പാര്‍ട്മെന്റിലാണ് ഭാവ്ന ബാലകൃഷ്ണനും താമസിച്ചിരുന്നത്. സ്കൂളില്‍ എന്റെ സീനിയറായിരുന്നു ഭാവ്ന എങ്കിലും ഞങ്ങള്‍ തമ്മില്‍ അത്രയും ക്ലോസ് ആയിരുന്നില്ല. കണ്ടാല്‍ ഹായ്, ബൈ പറയും. അത്രമാത്രം. പിന്നീട് ഞങ്ങള്‍ സംസാരിക്കാനും അടുത്തിടപഴകാനും തുടങ്ങി. ഒരിക്കല്‍ ഭാവ്ന എന്റെ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ ജോലികളെ കുറിച്ചും എല്ലാം ചോദിച്ചു. ആദ്യം ഞാന്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. പക്ഷെ അതുവരെ അടക്കി പിടിച്ചിരുന്ന കരച്ചില് ഭാവ്നയുടെ മുന്നില്‍ വിങ്ങിപ്പൊട്ടി.
സംഭവിച്ചതെല്ലാം ഞാന്‍ ഭാവ്നയോട് പറഞ്ഞു. അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ എട്ടാം വിവാഹ വാര്‍ഷികത്തിന്റെ സമയമായിരുന്നു അത്. അതെല്ലാം പറഞ്ഞ് ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു. അവര്‍ എനിക്ക് മാനസികമായി വലിയ പിന്‍ബലം നല്കി. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ഒക്കെ ചെയ്യാന്‍ തുടങ്ങി. മറ്റാരുടെയും സഹായം ഇല്ലാതെ ജീവിതത്തില്‍ വിജയിച്ചു കാണിക്കണം എന്ന് പറഞ്ഞ്, ഭാവ്നയാണ് ബിഗ്ഗ് ബോസിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചത്. അതുമായി ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നതിനും എന്റെ പേര് നല്‍കുന്നതിനും എല്ലാം അവര്‍ തന്നെ മുന്‍കൈ എടുത്തു.അ