IndiaNEWS

ഹോംവര്‍ക്ക് ചെയ്തില്ല;  അധ്യാപകന്റെ മർദ്ദനമേറ്റ് അഞ്ച് വയസ്സുകാരനായ വിദ്യാര്‍ഥി മരിച്ചു

ഹൈദരാബാദ്: ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകൻ മർദ്ദിച്ച അഞ്ച് വയസ്സുകാരനായ വിദ്യാര്‍ഥി മരിച്ചു.ഹൈദരാബാദിലെ രാമന്തപൂര്‍ വിവേക് നഗർ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.

ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപകൻ  സ്ലേറ്റ് ഉപയോഗിച്ച്‌ തലയ്ക്കടിച്ചിരുന്നു. സ്‌കൂളില്‍ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: