IndiaNEWS

ചോദ്യം ചോദിച്ച വനിതാ റിപ്പോര്‍ട്ടറെ അവഹേളിച്ച്‌ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ

ചെന്നൈ: തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോര്‍ട്ടറെ അവഹേളിച്ച്‌ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവര്‍ക്കും കാണാനായി തന്റെ അടുത്ത് വന്ന് നില്‍ക്കാൻ അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടു.

സംസ്ഥാന അധ്യക്ഷൻ അല്ലായിരുന്നുവെങ്കില്‍ ബിജെപിയില്‍ തുടരുമായിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് അണ്ണാമലൈ പൊട്ടിത്തെറിച്ചത്.

Signature-ad

‘എന്റെ അടുത്ത് വന്ന് നില്‍ക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകള്‍ ടിവിയിലൂടെ കാണട്ടെ. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് ഒരു രീതിയുണ്ട്. ഇത്രയും ബ്രില്യന്‍റായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ആളുകള്‍ അറിയട്ടെ’- ബിജെപി നേതാവ് പറഞ്ഞു.

അതേസമയം ശരിയായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ മാത്രമാണ് താൻ റിപ്പോര്‍ട്ടറെ ഉപദേശിച്ചതെന്ന് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ  അണ്ണാമലൈ പറഞ്ഞു. അതേസമയം ‍ കോയമ്പത്തൂർ പ്രസ് ക്ലബ്, തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ പെരുമാറ്റത്തെ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: