IndiaNEWS

റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാലുവയസ്സുകാരി മരിച്ചു

ഹൈദരാബാദ്:റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാലുവയസ്സുകാരി മരിച്ചു.മരിച്ചു.നിസാമാബാദ് നന്ദിപേട്ടയിലെ ‘എൻ’ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഹൃദയഭേദകമായ സംഭവം.

നവിപേട്ട സ്വദേശിയായ രാജശേഖറിന്റെ മകള്‍ റുഷിത(4)യാണ് ദാരുണമായി മരിച്ചത്.അച്ഛനൊപ്പം സാധനങ്ങള്‍ വാങ്ങാൻ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വന്നതായിരുന്നു റുഷിത. പിതാവ് റഫ്രിജറേറ്ററില്‍നിന്ന് എന്തോ എടുക്കുന്നതിനിടെ തൊട്ടടുത്തുള്ള മറ്റൊരു റഫ്രിജറേറ്ററിന്റെ വാതില്‍ തുറക്കാൻ കുട്ടി ശ്രമിച്ചു. ഇതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: