IndiaNEWS

കാശ്മീരിലെ വനമേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലയില്‍ ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിനിടയിലാണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റത്.

ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കാശ്മീര്‍ പൊലീസിന്റെയും സംയുക്ത സേനയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയത്. ലഭിച്ച വിവരത്തെ തുടര്‍ന്ന് സേന തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വന മേഖലകള്‍ വളയുകയായിരുന്നു. സേനയുടെ ശ്രമം തകര്‍ക്കാനായി ഭീകരര്‍ വെടിയുതിര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Signature-ad

പരിക്കേ?റ്റ സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാശ്മീര്‍ പൊലീസ് അറിയിച്ചു. സേന വളഞ്ഞ പ്രദേശത്ത് രണ്ട് ഭീകരര്‍ ഉണ്ടെന്നാണ് സൂചന. ഭീകരര്‍ രക്ഷപ്പെടാനുളള എല്ലാ വഴികളും അടച്ചുവെന്നും സേന അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: