KeralaNEWS

എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും  നീക്കം ചെയ്ത് കേരളാ പോലീസ് 

തിരുവനന്തപുരം:എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും  നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ  ടീം… ഇത് സംബന്ധിച്ച് കേരള പോലീസ് ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിരുന്നു.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്..
#keralapolice#fakeloanapp

Back to top button
error: