CrimeNEWS

ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; കോഴിക്കോട്ട് യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പിടിയില്‍

കോഴിക്കോട്: ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി.ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.

ടൗണ്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു.

Signature-ad

കഴിഞ്ഞ രാത്രിയില്‍ ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടു. ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലര്‍ച്ചെ ആയുധവുമായെത്തി ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു മോഷണം. പൊലീസ് പിടികൂടാതിരിക്കാന്‍ അനസും അനുവും ഡല്‍ഹിയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.

ഇവരില്‍നിന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും വടിവാളും പൊലീസ് കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: