തിരുവനന്തപുരം:കേരളത്തിലെ മൂന്ന് നദികളില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരത്തെ കരമനയാര്‍, നെയ്യാര്‍, കോട്ടയത്തെ മണിമല എന്നീ നദികളിലാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിലവിൽ ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നദികളുടെ സമീപ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പത്തനംതിട്ട അച്ചൻ കോവിലാറിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട നൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.