KeralaNEWS

മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഇഷ്ടം; ഞാൻ നാല് തവണ കെട്ടി: വിനോദ് കോവൂർ

ഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായ വിനോദ് കോവൂര്‍ ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. ഇതുവരെ ഏകദേശം പതിനഞ്ചിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളില്‍ ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചയാളാണ് വിനോദ് കോവൂര്‍. ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് വിനോദ് കോവൂര്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ നാല് തവണ വിവാഹം കഴിച്ചതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് വിനോദ് കോവൂര്‍.
ഞാൻ നാല് തവണ കെട്ടി. അതൊക്കെ മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ അത്.ആദ്യത്തെ കല്യാണം ഞാൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. കാര്‍ന്നോന്മാര്‍ എല്ലാവരും കൂടി നടത്തിയ കല്യാണമായിരുന്നു. നമുക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു. എനിക്ക് ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ച്‌ കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാൻ സാധിക്കൂ എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് എന്നോട് പറഞ്ഞത്, അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഗുരുവായൂര്‍ പോയി വിവാഹം കഴിച്ചോളൂ എന്ന്.
അതിന് സാധിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോള്‍ ആയിരം രൂപ കെട്ടിയാല്‍ ആര്‍ക്കും വിവാഹം കഴിക്കാം രണ്ടു സാക്ഷികള്‍ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു. അടുത്ത വെഡിങ് ആനിവേഴ്സറിക്ക് തന്നെ ഗുരുവായൂര്‍ പോയി ഞാൻ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോള്‍ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയില്‍ വെച്ചാണ് വീണ്ടും വിവാഹം കഴിക്കുന്നത്, വിനോദ് കോവൂര്‍ പറഞ്ഞു.
അഞ്ചാമത് കൂടി വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ ആകാമെന്നായിരുന്നു നടന്റെ മറുപടി.

Back to top button
error: