പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19 ന് കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.