CrimeNEWS

ഒഡീഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കും; സ്വദേശികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും ‘ഡിസ്കൗണ്ടിൽ’ വില്‍ക്കും, യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കസബ പൊലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുന്നത്.

10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുകയുമാണ് ചെയ്തിരുന്നത്. വില കുറച്ച് കൊടുത്ത് കസ്റ്റമേഴ്സിനെ ആകർഷിക്കുക എന്നതാണ് ഇയാളുടെ രീതി. കസബ എസ് ഐ അബ്‍ദുള്‍ റസാഖ്, സീനിയർ സിപിഒമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, രതീഷ് പി എം ,സുധർമ്മൻ പി, സി പി ഒ ഷിബു പി എം, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി കെ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Back to top button
error: