CrimeNEWS

സഹപാഠികള്‍ തമ്മില്‍ തര്‍ക്കം; ഏഴാം ക്ലാസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി പിടിയില്‍

എറണാകുളം: പറവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. നായരമ്പലം വെള്ളേപ്പറമ്പില്‍ വീട്ടില്‍ അനന്തകുമാറി(46)നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ തന്റെ മകളോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അതേ ക്ലാസിലെ വിദ്യാര്‍ഥിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അനന്തകുമാറിനെ റിമാന്‍ഡ് ചെയ്തു.

Signature-ad

വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ് മുറിയിലുണ്ടായ തര്‍ക്കം സ്‌കൂളില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അനന്തകുമാര്‍ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: