തിരുവനന്തപുരം: കേരളത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴ രാജ്യത്തെ മഴക്കുറവ് ഒരു പരിധിവരെ മറികടക്കാന്‍ സഹായിച്ചതായി വിലയിരുത്തൽ.
ഒരു നൂറ്റാണ്ടിലെ വരണ്ട ഓഗസ്റ്റ് മാസം എന്ന് വിളികേണ്ട മുന്‍ മാസത്തിന് ശേഷം സെപ്തംബറില്‍ ലഭിച്ച അപ്രതീക്ഷിത മഴയാണ് രാജ്യത്തെ മഴക്കുറവിന് വലിയ തോതില്‍ പരിഹാരമായത്.
സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 94 ശതമാനവും ലഭിച്ചതായാണ് റിപ്പോർട്ട്.വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ ഇത്തവണ തുലാവര്‍ഷത്തില്‍ ( ഒക്ടോബര്‍ – നവംബർ ) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ മാസത്തിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.