പാലക്കാട്:തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസിന്റെ റൂട്ടിൽ മാറ്റം.ഷൊർണ്ണൂരിന് പകരം വടക്കാഞ്ചേരിയിലായിരിക്കും ഇനി ശബരിക്ക് സ്റ്റോപ്പ്.
ജനുവരി മുതലാണ് മാറ്റം.നിലവില്‍ തിരുവനന്തപുരം- സെക്കന്തരാബാദ് യാത്രയില്‍ തൃശൂര്‍ കഴിഞ്ഞ് ഷൊര്‍ണൂര്‍ ജംങ്ഷൻ കയറിയാണ് ട്രെയിൻ പോകുന്നത്. പുതിയ വര്‍ഷം മുതല്‍ തൃശൂര്‍ കഴിഞ്ഞാല്‍ നിര്‍ത്തുന്നത് വടക്കാഞ്ചേരിയിലും അതുകഴിഞ്ഞ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലും ആയിരിക്കും.
തിരുവനന്തപുരം – സെക്കന്തരാബാദ് റൂട്ടിലും തിരിച്ച് സെക്കന്തരാബാദ് -തിരുവനന്തപുരം യാത്രയിലും ജനുവരി മുതല്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ കയറില്ല.ഇതോടെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്.ഒന്നര മണിക്കൂർ മുൻപ് തിരുവനന്തപുരത്തെത്തുന്ന വിധത്തിലാണ് സമയക്രമീകരണം.
അതേ സമയം കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ മലബാര്‍ ഭാഗത്തു നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നീക്കം തിരിച്ചടിയാവും.ഇവിടങ്ങളിൽ നിന്നും നേരിട്ട് ഹൈദരാബാദ് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തതിനാൽ പലരും ഷൊർണ്ണൂരെത്തിയാണ് ട്രെയിൻ പിടിച്ചിരുന്നത്.