KeralaNEWS

80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PT 588588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PO 329161 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

Signature-ad

സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ കൈമാറണം. 30 ദിവസത്തിനുള്ളില്‍തന്നെ ലോട്ടറി ടിക്കറ്റ് കൈമാറേണ്ടതുണ്ട്.

Back to top button
error: