KeralaNEWS

മരിച്ചത് കെ.ജി.ജോർജ്ജ്; സുധാകരൻ അനുശോചനം രേഖപ്പെടുത്തിയത് പി.സി.ജോർജ്ജിന് !!

കൊച്ചി: അന്തരിച്ചത് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് (78).എന്നാൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ.സുധാകരൻ അനുശോചനം രേഖപ്പെടുത്തിയത് മുൻ പൂഞ്ഞാർ എംഎൽഎ കൂടിയായ പി.സി.ജോർജ്ജിന് !!
കെ ജി ജോർജ്ജിന്റെ മരണത്തിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം പി സി ജോർജ്ജിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയത്.
ഇതിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം വൻ പരിഹാസമാണ് സുധാകരന് നേരിടേണ്ടി വരുന്നത്.

Back to top button
error: